1980 മെയ് 3. ആദ്യ വർഷത്തെ ക്ലാസുകൾ തീർന്ന് കോളേജടച്ചിട്ട് ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇന്നേതായാലും നാട്ടിലേയ്ക്ക് പോയേക്കാമെന്ന് കരുതി ഹോസ്റ്റലിൽ തങ്ങിയിരിക്കയാണ്.ടും .ടും.ടും.... കതകിൽ തുടരെത്തുടരെയുള്ള മുട്ട് കേട്ടുകൊണ്ടാണ് ഞാനുണർന്നത്. സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. പുറത്ത് മഴ അതിഗംഭീരമായി ചെയ്തു കൊണ്ടിരിക്കുന്നു. സാവധാനം എഴുന്നേറ്റ് ചെന്ന് ലൈറ്റ് ഓൺ ചെയ്തു. നാശം! കറണ്ടും പോയിരിക്കുന്നു."ഏഴു മണിയായിട്ടും എഴുന്നേക്കാറായില്ലേ?" പുറത്തു നിന്നുള്ള ആരുടെയോ കമൻ്റ് കേട്ടുകൊ