top of page
Search
Writer's picturePerooseril Sasikumar

#2

അന്നു തന്നെ , ഞാനും എന്നെ യാത്രയാക്കാൻ വന്ന സുഹൃത്തും കൂടി പെട്ടിയും ബാഗുമെല്ലാമായി റോഡിലെത്തിയപ്പോഴേയ്ക്കും ഭാഗ്യത്തിന് ആ പെരുമഴയത്തും ഒരോട്ടോ കിട്ടി. ആകെപ്പാടെ നനഞ്ഞ് ഒമ്പതരയായപ്പോഴേയ്ക്കും KSRTC സ്റ്റാൻ്റിലെത്തി ബസിനു വേണ്ടിയുള്ള കാത്തു നില്പാരംഭിച്ചു.കണ്ണൂർ ജില്ലയിൽ ,കർണാടകാ ബോർഡറിലുള്ള രാജഗിരിയിൽ നിന്നും വരുന്ന ബസാണ്‌.പൂഞ്ഞാറിലെത്തുമ്പോൾ രാവിലെ 6 മണിയാകും. പെരിന്തൽമണ്ണയിലാണ് ഡ്രൈവറും കണ്ടക്ടറും മാറുന്നത്. വണ്ടിയെത്തിയാൽ ഒരു മണിക്കൂർ നേരത്തെ പതിവ് ചെക്കിംഗിന് ഗാരേജിലേയ്ക്ക് കൊണ്ടു പോകും.പത്തേകാലിന് പുറപ്പെടേണ്ട വണ്ടിയാണ്. സ്റ്റാൻ്റിലെത്തിയപ്പോൾ തന്നെ പന്ത്രണ്ടരയായി..

ആ സമയത്താണ് ഒരു ലോഡ് കമ്പിയുമായി ഒരു പാണ്ടി ലോറി സ്റ്റാൻ്റിലേയ്ക്ക്, ഓവർ സ്പീഡിൽ ഓടിച്ചു കയറ്റിയത്. ഡ്രൈവർ ലോറി തിരിക്കാനുള്ള ഭാവമാണ്. അപ്പോൾ തന്നെ രണ്ട് സെക്യൂരിറ്റി ക്കാർ ഡ്രൈവറെയും കൂടെയുണ്ടായിരുന്നവനേയും പിടിച്ച് താഴെയിറക്കി.തമിഴന്മാരാണ് .കള്ളടിച്ചിട്ടാണോടാ വണ്ടിയോടിക്കുന്നതെന്ന് ചോദിക്കുന്നതും കേട്ടു.പാലക്കാട്ടു നിന്നും കോഴിക്കോടിനു പോകേണ്ടവരാണ്.തമിഴന്മാരായതുകൊണ്ടാവാം, നമ്മുടെ സെക്യൂരിറ്റി ക്കാർ മ ല യാ ള ത്തി ൽ നല്ല നാടൻ സാഹിത്യം അക്ഷര പിശകില്ലാതെ ചൊല്ലി വഴിയും പറഞ്ഞു കൊടുത്ത് യാത്രയാക്കിയത്. മൂട്ട യുടേയും, കൊതുകിൻ്റേയും കടി സഹിച്ചുള്ള ബെഞ്ചിലെ ആ ഇരുപ്പ് അവസാനിച്ചത് രണ്ട് മണിയോടു കൂടി ഗാരേജിലെ നമ്മുടെ ബസിന് ജീവൻ വെച്ചപ്പോഴാണ്.

ദേവേന്ദ്രന് അല്പം അനുകമ്പ തോന്നിയിട്ടാണോ എന്തോ, വാഹനം യാത്രയ്ക്ക് തയ്യാറായി സ്റ്റാൻ്റിൽ പിടിച്ചപ്പോൾ മഴയ്ക്ക് ചെറിയൊരു ശമനമുണ്ടായി. ബോർഡ് വെയ്ക്കാൻ ഉള്ള ഡ്രൈവറുടെ പ്രാരംഭ നടപടി തുടങ്ങിയപ്പോഴാണ്, അവിടെയുണ്ടായിരുന്ന ജനത്തിന് ആകെപ്പാടെ ഒരിളക്കമുണ്ടായത്. ആ ഇളക്കത്തിൻ്റെ റിയാക്ഷൻ മൂലമാണോ എന്തോ ചെറിയൊരു ഞെട്ട ലെനിക്കുണ്ടായെങ്കിലും ധൈര്യം വിടാതെ ആ ഇടി കൂട്ടത്തിൽ ഞാനും ഒരംഗമായി.

കൂപ്പൺ നേരത്തെ എടുത്തു പിടിച്ചിരുന്നതുകൊണ്ടു മാത്രമാണ് അവസാനത്തെ ആളായിട്ട് കണ്ടക്ടർ എന്നെയും അകത്ത് കടത്തിയത്.അങ്ങനെ രണ്ടര മണിയോടുകൂടി് പൂഞ്ഞാർ ബസ് ഡബിൾബെല്ലടിച്ച് സ്റ്റാൻഡ് വിട്ടു. മുകളിലത്തെ കമ്പിയിൽ കഷ്ടിച്ച് മാത്രം കൈയെത്തുന്നതു കൊണ്ട് വണ്ടി ഗട്ടറിൽ വീഴുമ്പോഴുണ്ടാകുന്ന എൻ്റെ "സീസാ "കളി ചുറ്റും നിൽക്കുന്നവർക്ക് തീരെ പിടിക്കുന്നില്ലെന്ന് അവരുടെ രൂക്ഷമായനോട്ടത്തിൽ നിന്നറിയാം. ടിക്കറ്റെടുക്കാനായി മേൽക്കമ്പിയിലെ ടച്ചിംഗ്സ് വിട്ട് മൂന്നഞ്ചുരൂപാ നോട്ടുകൾ പോക്കറ്റിൽ നിന്നെടുത്തു കഴിഞ്ഞപ്പോഴാണ് നേരിയൊരാശ്വാസം വന്നത്. എൻ്റെ ബദ്ധപ്പാട് കണ്ടതുകൊണ്ടാവണം എൻ്റെ സമീപത്തെ സീറ്റിലെ കാരണവർ എനിക്കൊരല്പം സ്ഥലം തന്നത്. സൂചി കുത്താനിടമില്ലാത്ത വണ്ടിയിൽ, നനഞ്ഞ് കുതിർന്ന യാത്രക്കാർക്കിടയിലൂടെ ആ പാതിരാത്രിയിൽ ടിക്കറ്റെടുക്കുന്ന കണ്ടക്ടറുടെ ക്ഷമയും സഹനവും, തൊണ്ണൂറ് പൈസയ്ക്ക് മൂന്നാം ക്ലാസ് ടിക്കറ്റെടുക്കാൻ ജഹനറയിലെ കുടുസു വഴിയിലൂടെ മുന്നേറുന്ന രംഗമാണെന്നേ ഓർമ്മപ്പെടുത്തിയത്.ആ ക്ഷമയും സഹനവും പരീക്ഷിക്കപ്പെടുന്ന പ്രവൃത്തിയല്ലേ ഞാൻ ചെയ്തത് . ടിക്കറ്റെഴുതി തന്നതിനു ശേഷം, ഞാൻ കൊടുത്ത നോട്ട് അല്പം മുമ്പോട്ടായി, മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചൊന്ന് നോക്കിയിട്ട് ആരാണെങ്കിലും ഇങ്ങനെയൊക്കെ തന്നെ മൊഴിഞ്ഞു പോകും." ഇതു പോലെയുള്ള കുറെ യവന്മാരുണ്ട്, രാത്രിയായാൽ നമ്മുടെ കണ്ണിൽ പൊടിയിടുവാനായിട്ട് ഇറങ്ങിക്കോളും, ഇവന്മാരെയൊക്കെ അപ്പോഴെ പിടിച്ച് പുറത്താക്കുകയാണ് വേണ്ടത്..... തുടരും

11 views0 comments

Recent Posts

See All

ഓർമ്മയിൽ ഒരു ദിവസം

1980 മെയ് 3. ആദ്യ വർഷത്തെ ക്ലാസുകൾ തീർന്ന് കോളേജടച്ചിട്ട് ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇന്നേതായാലും നാട്ടിലേയ്ക്ക് പോയേക്കാമെന്ന്...

#6

പൈസ നഷ്ടപ്പെട്ട കുടുംബത്തെ കാത്തു നിന്ന ബന്ധുക്കളുടെ ഒച്ചപ്പാടായിരുന്നു അത്.വീണ്ടും യാത്ര തുടരുവാനായി ഞാനും ആ കുടുംബവും മാത്രമേ...

#5

വീണ്ടും യാത്രക്കാരുടെ തുറിച്ച കണ്ണുകൾ ഞാൻ കണ്ടു. പക്ഷേ ഇപ്പോളത് അന്ധാളിപ്പോടെയായിരുന്നു. ഇപ്പോൾ അയാൾക്കൊപ്പം ആ സ്ത്രീയും കുട്ടികളും...

Comentarios


bottom of page